cpm
ഡേവിഡ് രാജൻ അനുസ്മരണ സമ്മേളനം സി എൻ മോഹനൻ ഉത്ഘാടനം ചെയ്യുന്നു.

കൂത്താട്ടുകുളം: സിപി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കർഷക സംഘം ജില്ലാ സെക്രട്ടറിയുമായിരുന്ന ഡേവിഡ് രാജന്റെ 18മത് അനുസ്മരണദിനത്തിൽ ടൗൺ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉത്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അദ്ധ്യക്ഷനായിരുന്നു. കൂത്താട്ടുകുളം,പിറവം വിദ്യാഭ്യാസ ഉപജില്ലകളിലെ എസ്എസ്എൽസി, പ്ലസ്‌ടു ഉന്നത വിജയികൾക്കായി ഏർപ്പെടുത്തിയിരുന്ന എൻഡോവ്മെന്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്‌, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ, നഗരസഭ ചെയർമാൻ റോയി എബ്രാഹം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, കെ പി സലിം, സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.