എരൂർ എസ്.എൻ.ഡി.പി യോഗം 5159-ാം നമ്പർ കൊപ്പറമ്പ് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 92-ാം മത് മഹാസമാധിദിനാചരണം ശാഖായോഗം, കുടുംബയൂണിറ്റുകൾ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, പുരുഷസ്വയംസഹായ സംഘങ്ങൾ, വനിതാമൈക്രോഫിനാൻസ് ഗ്രൂപ്പുകൾ, കുമാരിസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്നു. രാവിലെ 8 ന് പ്രാർത്ഥന, 9ന് ശാഖായോഗം പ്രസിഡന്റ് പി.കെ. ശശിധരൻ പതാക ഉയർത്തും. ശാന്തിയാത്ര, ഗുരുപൂജ, മോഹനൻ മാസ്റ്റർ, സുമോദ് എന്നിവർ പ്രഭാഷണം നടത്തും. ഒന്നു മുതൽ ഉപവാസം, തുടർന്ന് പ്രസാദ വിതരണം, ദീപാരാധന, ദീപക്കാഴ്ച, പായസവിതരണം എന്നിവയോടെ ആചരണ പരിപാടികൾ സമാപിക്കും.