കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ 92ാമത് മഹാസമാധി ദിനം സെപ്തംബർ 21(ശനി) എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെയും വിവിധ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെ ഉപവാസ യജ്ഞമുണ്ടായിരിക്കും. രാവിലെ 5.30ന് വിശേഷാൽ ഗുരുപൂജ നടക്കും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. പൂത്തോട്ട ശാഖാപ്രസിഡന്റ് എ.ആർ അജിമോൻ അദ്ധ്യക്ഷനായിരിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ വിജയൻ പടമുകൾ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി എൻ.ഡി അഭിലാഷ്, എസ്.എൻ.ഡി.പി യോഗം കണയന്നൂർ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എൽ. സന്തോഷ്, കെ.എൻ ബാലാജി, ഗുരുദർശന പഠന കേന്ദ്രം ആചാര്യൻ ടി.ഇ പരമേശ്വരൻ മാസ്റ്റർ, ക്ഷേത്രം മേൽശാന്തി സജീവൻ ശാന്തി തുടങ്ങിയവർ പ്രഭാഷണം നടത്തും. ഗുരുദർശന പഠനകേന്ദ്രം പഠിതാക്കൾ ഗുരുദേവകൃതികളുടെ ആലാപനം നടത്തും. വൈകിട്ട് 3.30ന് മഹാസമാധി പൂജയും വൈകിട്ട് 6.30ന് ദീപാരാധനയും ഉണ്ടായിരിക്കും.