school-kanjiramattam

ചോറ്റാനിക്കര:കളിയിലൂടെ കണക്കിനെ അറിയുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് തൃപ്പൂണിത്തുറ ഉപജില്ലയിൽ തുടക്കമായി.ഗണിതപഠനം എളുപ്പമാക്കുന്നതിന്റെ ഭാഗമായി കളം നിറക്കാം,അഞ്ചിന്റെ ചങ്ങാത്തം, ചിത്രവും സംഖ്യയുംതുടങ്ങിയ 40ഓളം കളികളിലൂടെ കുട്ടികളിൽ സംഖ്യാബോധം ഉറപ്പിക്കുന്നതിന് അദ്ധ്യാപകർക്ക് മുൻപ് പരിശീലനം നൽകിയിരുന്നു. ക്ലാസുകളിൽ പ്രത്യേക പാക്കേജ് ആയി നടപാക്കുന്ന പദ്ധതിക്കുള്ള കളിയുപകരണങ്ങൾ ഓരോ സ്കൂളുകൾക്കും ഉല്ലാസ ഗണിത പദ്ധതി പ്രകാരം നൽകി.കാഞ്ഞിരമറ്റം ഗവ :എൽ.പി.എസി ൽ ഉപജില്ല തല ഉദ്ഘാടനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ മനോജ് കുമാർ ,ബീനമുകുന്ദൻ, ഷീല സത്യൻ,എ.ഇ.ഒ അജിത് പ്രസാദ് തമ്പി , പി.എൻ ഉഷ,പി.മാർഗരറ്റ് എന്നിവർ സംസാരിച്ചു.