വൈപ്പിൻ : മുത്തൂറ്റ് സ്‌നേഹാശ്രയുടെ സഹകരണത്തോടെ ലയൺസ് ക്ലബ് നടത്തുന്ന സൗജന്യജീവിതശൈലി രോഗനിർണയ പരിശോധനാക്യാമ്പ് നാളെ രാവിലെ 6.30 മുതൽ 9വരെ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയ ഹാള്ളിൽ വെച്ച് നടത്തും. പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, യൂറിൻ, ആൽബുമിൻ, ക്രിയാറ്റിൻ, ഹെപ്പറൈറ്റിസ് ബി തുടങ്ങിയവയുടെ ലാബ് ടെസ്റ്റുകൾ സൗജന്യമായിരിക്കും. സഞ്ചരിക്കുന്ന ലാബും വിദ്ധഗ്ദ്ധ ടെക്‌നീഷ്യൻമാരുടെ സേവനവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ലയൺസ് ക്ലബ് അറിയിച്ചു. രജിസ്‌ട്രേഷന് ഫോൺ: 9446219255.