കൊച്ചി : ഒക്ടോബർ രണ്ടിന് ഗാന്ധിസ്മൃതി യാത്ര നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. രാവിലെ 9 ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന യാത്ര രാജേന്ദ്രമൈതാനിയിൽ സമാപിക്കും. ഗാന്ധിസ്മൃതി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗാന്ധിയൻ ദർശനങ്ങളിലൂന്നിയ പരിപാടികളും പദയാത്രകളും നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ ഒക്ടോബറിൽ സംഘടിപ്പിക്കും. പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ, കെ. ബാബു, കെ.പി. ധനപാലൻ, എൻ. വേണുഗോപാൽ, വി.ജെ. പൗലോസ്, അജയ് തറയിൽ, കെ.എം.ഐ മേത്തർ, വത്സല പ്രസന്നകുമാർ, ടി.വൈ. യൂസഫ്, എം.എ. ചന്ദ്രശേഖരൻ, കെ.ബി. മുഹമ്മദുകുട്ടി എന്നിവർ സംസാരിച്ചു.