കൊച്ചി: എസ്.എൻ.ഡി.പി യോഗം കുരീക്കാട്-അമ്പാടിമല ശാഖായോഗത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധി ദിനാചരണം രാവിലെ ഗുരുപൂജ, പ്രാർത്ഥന, ഉപവാസം എന്നിവയോടെ നടക്കും. ഉപവാസത്തിൽ അസ്‌പർശാനന്ദ സ്വാമി (ശിവഗിരിമഠം) അനുഗൃഹ പ്രഭാഷണം നടത്തും.
●തിരുവാങ്കുളം ശാഖയിൽ കവലീശ്വരം ഗുരുദേവക്ഷേത്രാങ്കണത്തിൽ വച്ച് ഗുരുപൂജ, പ്രാർത്ഥന, ഉപവാസം, ദീപാരാധന എന്നിവയോടെ നടക്കും. ഉപവാസത്തിൽ യോഗം മുൻ ഡയറക്‌ടർ പി.കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.
●കണയന്നൂർ-ചോറ്റാനിക്കരയിൽ ഉപവാസത്തിൽ കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ പി.കെ. മുരളീധരൻ, ഗിരി മിഥില എന്നിവർ പ്രഭാഷണം നടത്തും.
●കീച്ചേരി-കുലൈറ്റിക്കര ശാഖയിൽ ഗുരുപൂജ, പ്രാർത്ഥന, ഉപവാസം, ദീപക്കാഴ്ച, ദീപാരാധന എന്നിവടോയെ നടക്കും.
●കാഞ്ഞിരമറ്റം - ആമ്പല്ലൂർ ശാഖയിൽ നടത്തുന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ടി.കെ. വിജയൻ അദ്ധ്യക്ഷത വഹിക്കും. തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. പി.എം. അപ്പുക്കുട്ടൻ മാസ്റ്റർ സമാധി സന്ദേശം നൽകും. സഭാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ, ശാഖാ സെക്രട്ടറി കെ.പി. സുരേന്ദ്രൻ, ടി.ആർ. ഗോപി എന്നിവർ പ്രസംഗിക്കും.