ecgf
എടവനക്കാട് ഇ.സി.ജി.എഫ് സംഘടിപ്പിച്ച ഡോ കെ എം അബൂബക്കർ അനുസ്മരണത്തിൽ കെ.എം. സക്കറിയ വിദ്യാഭ്യാസ അവാർഡ്‌ സമ്മാനിക്കുന്നു

വൈപ്പിൻ : ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ശാസ്ത്രജ്ഞനും സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സ്ഥാപകനുമായ ഡോ. കെ.എം. അബൂബക്കറിനെ എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിൽ കൂടിയ സമ്മേളനത്തിൽ അനുസ്മരിച്ചു. എടവനക്കാട് എഡൃൂക്കേഷൻ ആൻഡ് കരിയർ ഗൈഡൻസ് ഫോറം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.എം. സക്കറിയ ഉദ്ഘാടനം ചെയ്തു. സി.എസ്. മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.എം. ഇബ്രാഹിംഖാൻ, എ.എ. മുഹമ്മദ് സഗീർ, കെ.എ. ഇല്ല്യാസ്, എൻ.കെ. മുഹമ്മദ് അയൂബ്, കെ.എ. സാജിത്ത്, പി. അസീസ് എന്നിവർ പ്രസംഗിച്ചു.