കൊച്ചി : ഇടപ്പള്ളി നോർത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ 1987 വർഷത്തെ എസ്.എസ്.സി ബാച്ചിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ 'സ്‌കൂൾ നൊസ്റ്റാൾജിയ ' കുടുംബസംഗമം നടത്തി. വി.എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. നാടകകൃത്ത് എ.ആർ. രതീശൻ മുഖ്യാതിഥിയായി. മിമിക്രി കലാകാരൻ രാജീവ് കളമശേരിയെ ആദരിച്ചു. ബിന്ദു സന്തോഷ്, രാമദാസ് എന്നിവർ സംസാരിച്ചു.