കൊച്ചി: പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ50 കോടി രൂപ കൂടി ജില്ലയ്ക്ക് അനുവദിച്ചു. കഴിഞ്ഞ ജൂണിൽ ലഭിച്ച അപ്പീലുകൾ പരിശോധിച്ച് തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് ഈ തുകലഭിക്കുക. നാശനഷ്ടത്തിന്റെ തോതനുസരിച്ചാണ് വിതരണം ചെയ്യുക. ഇതോടെ ജില്ലയിലെ അർഹരായ എല്ലാ പ്രളയബാധിതർക്കും സർക്കാരിന്റെ സഹായമെത്തിക്കാനാകും.
ജില്ലാ കളക്ടർ എസ്. സുഹാസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും തുക അനുവദിച്ചത്. തുക ലഭിക്കുന്ന മുറയ്ക്ക് തഹസിൽദാർമാർ വഴി വിതരണം ചെയ്യും.