കൊച്ചി: കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുഖ് മൻഡവ്യ എറണാകുളം മണ്ഡലത്തിലെ പൊതുമേഖല സ്ഥപനങ്ങളായ കൊച്ചിൻ ഷിപ്പ് യാർഡ്, കൊച്ചിൻ പോർട്ട്, ഫാക്ട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്ന വിവരം അറിയിക്കാത്തതിൽ പ്രതിഷേധിച്ച് ഹൈബി ഈഡൻ ലോക്‌സഭാ സ്‌പീക്കർക്ക് അവകാശലംഘനത്തിന് കത്ത് നൽകി. സ്ഥലത്തെ പാർലമെന്റ് അംഗമായ തന്നെ രണ്ടു ദിവസത്തെ പരിപാടികൾ അറിയിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു.