palam
തെരുവ് വിളക്കുകൾ കത്താതായതിനെ തുടർന്ന് സന്ധ്യ മയങ്ങിയാൽ ഇരുട്ടിലാകുന്ന മൂവാറ്റുപുഴ ചാലിക്കടവ് പാലം

മൂവാറ്റുപുഴ: നഗരത്തിലെ വഴി​വിളക്കുകൾ ഒന്നാകെ മിഴിയടച്ചു. നഗരം ഇരുട്ടിലായി. കച്ചേരിത്താഴം , പഴയ പാലം ,പുതിയ പാലം, നെഹ്റുപാർക്ക്, വെള്ളൂർക്കുന്നം , കീച്ചേരിപടി, മാർക്കറ്റ് റോഡ് , ഇ. ഇ. സി മാർക്കറ്റ് റോഡ്,കാവും പടി റോഡ് , പുഴയോര നടപ്പാത, ചാലികടവ് പാലം എന്നിവിടങ്ങളെല്ലാം ഇരുട്ടിലാണ്. സന്ധ്യ കഴിഞ്ഞ് ലക്ഷ്യ സ്ഥാനത്ത് കാൽനടയായി എത്തണമെങ്കിൽ ടോർച്ച്കരുതേണ്ട അവസ്ഥ.. ഏറ്റവും പ്രയാസം റോഡ് മുറിച്ചു കടക്കുന്നതിനാണ്. വാഹനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം കണ്ണിലേക്ക് അടിക്കുന്നതിനാൽ ഏറെ സമയം നിന്ന് വാഹനം ഇരുസെെഡുകളിൽ നിന്നും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമെ മുറിച്ചു കടക്കുവാൻ കഴിയൂ.

. കച്ചേരിത്താഴത്തിനു സമീപമുള്ള പുതിയ പാലത്തിലൂടേയും , പഴയപാലത്തിലൂടേയും നടക്കുന്നവർ സാഹസപ്പെട്ടാണ് പാലങ്ങളുടെ മറുകരയെത്തുന്നത്. പാലത്തിന്റെ നടപ്പാതകൾ മിക്കയിടങ്ങളിലും പൊട്ടിപൊളിഞ്ഞു .വാഹനങ്ങൾ ചീറിപാഞ്ഞു പോകുന്നതിനാൽ ഫുട് പാത്തിൽ നിന്ന് റോഡിലേക്ക് ഇറങ്ങി നടക്കുവാനും കഴിയില്ല. പുഴയോര നടപ്പാത ഇരുട്ടിലായതോടെ നഗരത്തിലെ പ്രഭാത - സായാഹ്ന നടത്തക്കാർ ബുദ്ധിമുട്ടിലായി. . തെരുവുനായകൾ അടുത്തെത്തിയാൽപോലും വെളിച്ചമില്ലാത്തതിനാൽ കാണാൻ കഴിയി​ല്ല.സാമൂഹ്യ വി​രുദ്ധർക്ക് ഇത് സുവർണാവസരം.

ഇ - ടെൻഡറായി​

കേടായ തെരുവ് വിളക്കുകൾ മാറ്റിയിടുന്നജോലിക്ക് നഗരസഭ ഇ - ടെൻഡർ വിളിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ മറുപടി​. 27 ന് കൂടുന്ന കൗൺസിൽ യോഗത്തിൽ ടെൻഡർ അംഗികരിച്ച് എഗ്രിമെന്റ് വച്ചതിനുശേഷം കേടായ ട്യൂബ് സെറ്റുകൾ മാറ്റിയിടുന്ന ജോലികൾ ആരംഭിക്കും. തെരുവു വിളക്കുകൾ തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്വം നഗരസഭക്കും , ഇലക്ട്രിസിറ്റി ബോർഡിനുമാണ്. കെ.എസ്. ഇ.ബി തെരുവുവിളക്കകൾ തെളിയിക്കുവാൻ തയ്യാറായില്ലെങ്കിൽ നഗരസഭ കൗൺസിലർമാർ മുൻകെെയ്യെടുത്ത് ബോർഡിനെകൊണ്ട് ചെയ്യിക്കണം. നഗരത്തിലെ വിവി​ധ റസിഡൻസ് അസോസിയേഷനുകളും, പൗരസമി​തികളും തെരുവുവിളക്ക് തെളിയാത്തതു സംബന്ധിച്ച് പരാതികൾ ഉന്നയിച്ചെങ്കിലും നഗരസഭയും , കെ എസ് ഇ ബിയുംകേട്ടമട്ടി​ല്ല.

. അടുത്ത ആഴ്ചയിൽ തന്നെ തെരുവുവിളക്കുകൾ തെളിയിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും

കെ. ജെ.സേവ്യർ ,കൗൺസിലർ

സോഡിയം വി​ളക്കുകൾ വെള്ളംകയറി​ നശി​ച്ചു

തെരുവ് നായകളെ കാണാൻ കഴി​യി​ല്ല

പൊട്ടി​ പൊളി​ഞ്ഞ നടപ്പാതകളും ഭീഷണി​