കിഴക്കമ്പലം: ജനകീയാസൂത്രണ പദ്ധതി പ്രകാരം പുരയിടകൃഷിക്കുള്ള ജൈവവളം വിതരണം 23 മുതൽ കുന്നത്തുനാട് കൃഷിഭവനിൽ ആരംഭിക്കും. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ പട്ടിമറ്റത്തുള്ള കൃഷിഭവൻ ഓഫീസിൽ വെച്ചും വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ പള്ളിക്കരയിലുള്ള കൃഷിഭവൻ സബ് സെന്ററിൽ വെച്ചും വളം വിതരണം ചെയ്യും. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർ സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ 2019- 20 വർഷത്തെ കരം തീർത്ത രസീതിന്റെ ശരിപ്പകർപ്പ്, അപേക്ഷ എന്നിവയുമായി ഓഫീസിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.