മൂവാറ്റുപുഴ: ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധിദിനം എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനു കീഴിലുള്ള 31 ശാഖകളിലും ഇന്ന് ആചരിക്കും. സമൂഹപ്രാർത്ഥന, ഉപവാസം, പ്രഭാഷണം, അന്നദാനം എന്നിവ നടക്കും. ശാഖാ കേന്ദ്രങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ യൂണിയൻ ഭാരവാഹികൾ പങ്കെടുക്കും.
തെക്കൻ മേഖലാ ശാഖകളിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണന്റെ നേതൃത്വത്തിലും വടക്കൻ മേഖലാ ശാഖകളിൽ യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭയുടെ നേതൃത്വത്തിലും കിഴക്കൻ മേഖലാ ശാഖകളിൽ യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എൻ.രമേശിന്റെ നേതൃത്വത്തിലും പടിഞ്ഞാറൻ മേഖലാ ശാഖകളിൽ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാറിന്റെ നേതൃത്വത്തിലും ശാഖകൾ സന്ദർശിച്ച് മഹാസമാധി സന്ദേശം നൽകും. വൈകിട്ട് അന്നദാനത്തോടെ സമാധി ദിനാചരണം സമാപിക്കും.