കൊച്ചി : പ്രതിരോധിക്കാൻ കഠിനശ്രമങ്ങൾ നടത്തിയെങ്കിലും ജില്ലയിൽ കുഷ്ഠരോഗം വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം 14 പുതിയ രോഗികളെ കണ്ടെത്തി. ഇവരിൽ പകുതി ഇതര സംസ്ഥാന തൊഴിലാളികളും. രോഗികളിൽ പകുതിയും രോഗം കടുത്ത നിലയിലായിരുന്നു. സംസ്ഥാന ശരാശരിയെക്കാൾ താഴെയാണ് രോഗം വ്യാപിക്കുന്നതിന്റെ നിരക്കെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു പഠനം. ഇവരിൽ 12 പേർക്കും ഒരു വർഷം വരെ ചികിത്സ വേണ്ടവർ
ആറുപേർ ഇതര സംസ്ഥാന തൊഴിലാളികൾ
ആറു മാസം ചികിത്സ വേണ്ടവർ രണ്ടു പേർ മാത്രം
ശരീരഭാഗങ്ങൾ നഷ്ടമാകുന്ന വിധത്തിൽ രോഗം ബാധിച്ചശേഷം ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.
# അഞ്ചു വർഷത്തെ രോഗികൾ
വർഷം, രോഗം കൂടിയവർ, രോഗം കുറഞ്ഞവർ, ആകെ
2015-16 44 8 52
2016-17 37 7 44
2017-18 28 8 36
2018 -19 33 10 43
2019 - 20 10 3 13
# ശാരീരിക വൈകല്യം സംഭവിച്ചശേഷം ചികിത്സ തേടിയവർ
2014 -15 1
2015-16 3
2016 -17 6
2017-18 4
2018 -19 3
2019 -20 1
# കുഷ്ഠരോഗ ലക്ഷണങ്ങൾ
നിറം മങ്ങിയതോ ചുവന്നതോ സ്പർശനശേഷിയില്ലാത്ത പാടുകൾ
പാടുകളിൽ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക
കൈകാലുകളിൽ തുടർച്ചയായ മരവിപ്പ്
കട്ടിയുള്ള തിളങ്ങുന്ന ചർമ്മം
വേദനയില്ലാത്ത വ്രണങ്ങൾ
വൈകല്യങ്ങൾ
# രോഗ വ്യാപന നിരക്ക്
കേരളം : 0.25 ശതമാനം
എറണാകുളം : 0.15 ശതമാനം
ആരംഭത്തിൽ തിരിച്ചറിഞ്ഞാൽ ഭേദമാക്കാം
പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടുക. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ മൂന്നു മുതൽ അഞ്ചു വർഷം വരെ കഴിഞ്ഞ് ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
പൂർണമായി ഭേദമാക്കാൻ കഴിയും.
സർക്കാർ ആശുപത്രികളിൽ സൗജന്യ ചികത്സ.
# തൊഴിലാളികളിൽ സാദ്ധ്യത
കുഷ്ഠരോഗം വ്യാപകമായ ഒറീസ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്. പെരുമ്പാവൂർ, അമ്പലമുകൾ, ആലുവ മേഖലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
# അശ്വമേധം മുതൽ
കുഷ്ഠരോഗം നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഈമാസം 23 മുതൽ ഒക്ടോബർ 6 വരെ ജില്ലയിൽ പ്രചാരണം നടത്തും. അശ്വമേധം എന്നു പേരിട്ട പ്രചാരണത്തിൽ രോഗികളെ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. ജില്ലയിൽ ഗ്രാമീണമേഖലയിലെ 6,61,678 ഉം നഗരമേഖലയിലെ 2,73,125 ഉം വീടുകളിൽ സന്നദ്ധപ്രവർത്തരെത്തും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, ആദിവാസി മേഖലകൾ എന്നിവിടങ്ങളും സന്ദർശിക്കും.
ടീമിൽ ഒരു പുരുഷനും ഒരു സ്ത്രീയുമുണ്ടാകും. രോഗലക്ഷണങ്ങളും ഇവർ പരിശോധിക്കും.
# ചികിത്സ സൗജന്യം
രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാം. കണ്ടെത്താൻ വൈകിയാൽ ശരീരം ദ്രവിച്ച് വൈകല്യത്തിലേയ്ക്ക് നീളുന്ന സ്ഥിതിയുണ്ടാകാം. ലക്ഷണങ്ങൾ വഴി തുടക്കത്തിലേ രോഗം കണ്ടെത്തി സമ്പൂർണ സൗജന്യ ചികിത്സ നൽകുകയാണ് വകുപ്പിന്റെ ലക്ഷ്യം.
ഡോ.എൻ.കെ. കുട്ടപ്പൻ
ജില്ലാ മെഡിക്കൽ ഓഫീസർ
എറണാകുളം