# എം.ജെ. ടോമി പ്രസിഡന്റ്, പി.എം. സഹീർ സെക്രട്ടറി
ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് സി.ഐ.ടി.യു ആലുവ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജെ. ടോമി അദ്ധ്യക്ഷത വഹിച്ചു. ആലുവ റീജണൽ കള്ള് വ്യവസായ തൊഴിലാളി യൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 19,000 രൂപ കെ.എൻ. ഗോപിനാഥ് ഏറ്റുവാങ്ങി. സെക്രട്ടറി പി.എം. സഹീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിഅംഗം സൂസൻ തങ്കപ്പൻ, കെ.എ. രമേശൻ, പി.ആർ. അശോക്‌കുമാർ കെ.ഐ. കുഞ്ഞുമോൻ, രാജീവ് സക്കറിയ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.ജെ. ടോമി (പ്രസിഡന്റ്), എ.എസ്. അബ്ദുൾ ലത്തീഫ്, കെ.എ. രമേശൻ, എം.പി. അബ്ബാസ് (വൈസ് പ്രസിഡന്റുമാർ), പി.എം. സഹീർ (സെക്രട്ടറി), കെ.ഐ. കുഞ്ഞുമോൻ, പി.ആർ. അശോക്‌കുമാർ, ശ്യാം പത്മനാഭൻ (ജോ. സെക്രട്ടറിമാർ), രാജീവ് സക്കറിയ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.