ആലുവ: വൈ.എം.സി.എ മിഷൻ ആൻഡ് ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.എൻ പ്രഖ്യാപിത ലോക സമാധാനദിനമായ ഇന്ന് രണ്ടിന് തോട്ടുമുഖം വൈ.എം.സി.എ. ക്യാമ്പ് സെന്ററിൽ സമാധാന ഫെസ്റ്റ് 2019 സംഘടിപ്പിക്കും. യുവജനങ്ങൾ ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി എന്നതാണ് മുഖ്യ ചിന്താവിഷയം. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ. സംസ്ഥാന ചെയർപേഴ്‌സൺ കുമാരി കുര്യാസ് അദ്ധ്യക്ഷത വഹിക്കും. മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യാതിഥിയായിരിക്കും. ദേശീയ വൈസ് പ്രസിഡന്റ് വി. അശോകൻ സോളമൻ സമാധാന സന്ദേശം നൽകും. മുൻ സംസ്ഥാന ചെയർമാൻ പ്രൊഫ. ജോയ് സി ജോർജ് സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ലോകസമാധാനവും യുവജന പ്രവർത്തനങ്ങളും എന്ന വിഷയത്തെ അധീകരിച്ച് 12 ന് നടക്കുന്ന പഠനസമ്മേളനം വൈ.എം.സി.എ സംസ്ഥാന ട്രഷറർ പ്രൊഫ. ഡോ. രാജൻ ജോർജ് പണിക്കർ ഉദഘാടനം ചെയ്യും.