onam
അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയുടേയും സീനിയർ സിറ്റിസൺ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണ സ്മൃതിയിൽ മുതിർന്ന അംഗങ്ങൾ ഗാനം ആലപിക്കുന്നു

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടേയും സീനിയർ സിറ്റിസൺ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണസ്മൃതി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. അബ്ദുള്ളാക്കുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് അശോകപുരം നാരായണൻ, കെ.എം. ഭാസ്‌കരൻ, എ.എൻ. രാജമോഹൻ, സോജൻ ജേക്കബ്, ശശിധരൻ പിള്ള, കെ.കെ. കദീജ, എം.പി. അബ്ദു, സി.കെ. ബാലകൃഷ്ണൻ, പി.ടി. ലെസ്ലി, എ.ഡി. അശോക്‌കുമാർ, കെ.എം. മജീദ്, എം.ഡി. ഡൊമിനിക്ക് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ സ്വാഗതവും ജോ. സെക്രട്ടറി കെ.എ. ഷാജിമോൻ നന്ദിയും പറഞ്ഞു. വിനോദ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.