adhila
ആദില ഫിറോസ്

ആലുവ: തിരുവനന്തപുരം രാജാരവി വർമ്മ ആർട്ട്സ് ആന്റ് ലിറ്ററേച്ചർ സൊസൈറ്റി സംഘടിപ്പിച്ച നാഷണൽ ഇന്റർ കോളേജ് ഇംഗ്ളീഷ് എഴുത്ത് മത്സരത്തിൽ ആലുവ കടുങ്ങല്ലൂർ സ്വദേശി ആദില ഫിറോസിന് അംഗീകാരം. ഹണ്ടിംഗ് ഫോർ ടാലന്റഡ് റൈറ്റേഴ്സ് എന്ന പുരസ്കാരമാണ് നേടിയത്.

കൊരട്ടി നൈപുണ്യ കോളേജിലെ ബി.എ ഒന്നാം വർഷ ഇംഗ്ളീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിനിയാണ്. 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ രണ്ടിന് മന്ത്രി കെ.ടി. ജലീൽ സമ്മാനിക്കും.

ആലുവ മുപ്പത്തടം സ്വദേശി ഫിറോസ് ഖാൻ - വാഹിദ ദമ്പതികളുടെ മകളാണ് ആദില.