y-con
ആലുവ ജില്ല ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മക എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം നിരാകരിക്കുന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആശുപത്രിയിൽ പ്രതീകാത്മകമായി എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. എയ്ഡ് പോസ്റ്റിനായി ആശുപത്രിയിൽ വർഷങ്ങളായി സ്ഥാപിച്ചിരിക്കുന്ന കൂടാരത്തിലാണ് എയ്ഡ്‌പോസ്റ്റ് സ്ഥാപിച്ചത്.
കഴിഞ്ഞദിവസം ലഹരി മരുന്നുമാഫിയകൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ദിവസവും ഇവിടെ അക്രമണം പതിവാണ്. പിടിച്ചുപറി, മോഷണം, പരസ്പരം ആക്രമണം, ഗുണ്ടാപിരിവ് എന്നിവയൊക്കെ നടക്കുന്നുണ്ട്. സ്വകാര്യ ഏജൻസിയിൽ നിന്നുള്ള മുതിർന്നവരെയാണ് സെക്യൂരിറ്റിയായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് അക്രമണം തടയാനാവാത്ത അവസ്ഥയാണ്.
യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്‌സഭാ പ്രസിഡന്റ് പി.ബി. സുനീർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പൂഴിത്തറ, എം.ഐ. ഇസ്മായിൽ, എം.എ.കെ. നജീബ്, ഹസിം ഖാലിദ്, അജ്മൽ കാബായി, മനു മൈക്കിൾ, രാജേഷ് പുത്തനങ്ങാടി, എം.എ. ഹാരിസ്, സിറാജ് ചേനക്കര, കെ.എ. അനന്തു, പി.എ. ഷഹനാസ്, നർഷ യൂസഫ്, വിനോജ് ഞാറ്റുവീട്ടിൽ, രമേശ് കുമാർ, ജയദേവൻ, സിദ്ധിഖ് ഹമീദ്, അൽഅമീൻ, അബ്ദുൾ ഖാദർ ഉള്ളാലിൽ, നവാസ് ചെന്താര, ഗോഗുൽകൃഷ്ണ, ഷെമീർ കല്ലുങ്കൽ, ഷാബു വയൽക്കര എന്നിവർ നേതൃത്വം നൽകി.