തൃപ്പൂണിത്തുറ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് മിനോഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജേഷ് ട്വിൻഐസ് അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി പ്രശാന്ത് വിസ്മയ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.നേതാക്കളായ ഷൈലേന്ദ്രൻ, ശിവകുമാർ, ഷൈമോൻ, ശ്യാം പി ജി എന്നിവർ സംസാരിച്ചു.