പെരുമ്പാവൂർ: സമാധി നാളിൽ കൂവപ്പടി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഗ്രാമസഭ ചേരാനുള്ള തീരുമാനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് മാറ്റി വച്ചു. ഒമ്പത് വാർഡുകളിലാണ് ഇന്ന് വിവിധ സമയങ്ങളിലായി ഗ്രാമസഭ ചേരാനിരുന്നത്. ഇതിൽ പങ്കെടുക്കേണ്ടവരിൽ പലർക്കും ശാഖകളിലും യൂണിയനിലും നടക്കുന്ന ഉപവാസ പ്രാർത്ഥനായജ്ഞത്തിലും പങ്കെടുക്കേണ്ടതാണ്. ഇതിനെ തുടർന്നാണ് യൂണിയൻ നേതൃത്വം ഇടപെട്ടത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയേയും പ്രസിഡന്റിനേയും ബന്ധപ്പെട്ട് പ്രതിഷേധമറിയിച്ചതോടെ ഗ്രാമ സഭാ യോഗങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനമായി. ചേരാനല്ലൂർ ശാഖാ പ്രസിഡന്റ് മനോജ് കപ്രക്കാട്ട് കൂവപ്പടി പഞ്ചായത്ത് സെക്രട്ടറിയെയും പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പനേയും കാണുകയും മറ്റ് മെമ്പർമാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.