നെടുമ്പാശേരി: സ്‌കൂൾ പൗൾട്രി ക്ലബ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെങ്ങമനാട് ഗവ. ഹൈസ്‌കൂളിലെ 50 വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളും തീറ്റയും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആശ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സരള മോഹനൻ, പി.ആർ. രാജേഷ്, അബ്ദുൾഖാദർ കെ.എം, ജെർളി കപ്രശേരി, ജയന്തി അനിൽകുമാർ, ഡോ. പ്രസീദ് സി.പി, എൽദോസ് കെ.ജെ തുടങ്ങിയവർ സംസാരിച്ചു.