ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 92 -ാമത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ കീഴിലുള്ള 61 ശാഖകളിലും ഇന്ന് നടക്കുമെന്ന് പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു. എല്ലാ ശാഖകളിലും രാവിലെ ഒമ്പതുമുതൽ ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസം, പ്രാർത്ഥന, മഹാസമാധി പൂജ, സമൂഹ പ്രാർത്ഥന, പ്രസാദ വിതരണം, ലഘുഭക്ഷണ വിതരണം എന്നിവ നടക്കും. യൂണിയൻ ഭാരവാഹികൾ വിവിധ ശാഖകളിൽ സമാധി സന്ദേശം നൽകും.

ആലുവ അദ്വൈതാശമത്തിലും പുലർച്ചെ മുതൽ വിവിധ പരിപാടികൾ നടക്കും. സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ നേതൃത്വം നൽകും.

എടയപ്പുറം ശാഖയിൽ

എടയപ്പുറം ശാഖയുടെ നേതൃത്വത്തിൽ സമാധിദിനം ആചരിക്കും. രാവിലെ എട്ടിന് ഗുരുമണ്ഡപത്തിൽ വിശേഷാൽപൂജ, ഒമ്പത് മുതൽ ഉപവാസം, സമൂഹപ്രാർത്ഥന, അഖണ്ഡനാമ ജപം, മഹാസമാധി പൂജ, നിവേദ്യ വിതരണം, ദീപാരാധന, ദീപാരാധന എന്നിവ നടക്കും.

പട്ടേരിപ്പുറം ശാഖയിൽ

പട്ടേരിപ്പുറം ശാഖയിൽ രാവിലെ ഒമ്പത് മുതൽ ശാഖാങ്കണത്തിൽ ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസം, പ്രാർത്ഥന, മഹാസമാധി പൂജ, സമൂഹ പ്രാർത്ഥന, പ്രസാദ വിതരണം, ലഘുഭക്ഷണ വിതരണം എന്നിവ നടക്കും.