കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെർനീയ (കുടലിറക്കം), അപ്പെൻഡൈറ്റിസ് (ആന്ത്രവീക്കം) , ഗോൽബ്ലാഡർ (പിത്താശയ വീക്കം), ഗർഭാശയ രോഗങ്ങൾ എന്നിവയ്ക്കാണ് സൗജന്യ ലാപറോസ് കോപ്പി ശസ്ത്രക്രിയ നടത്തുന്നത്. ഈ മാസം 23 ,24, 30, ഒക്ടോബർ 2, 4, 5, 6, 7 തിയതികളിൽ വിദഗ്ദ പരിശോധനകളും തുടർന്ന് ശസ്ത്രക്രിയും നടത്തും.
വാരണാസി കാശി മഠ്‌സംസ്ഥാൻ ഇരുപതാമത് സ്ഥാനപതി പരേതനായ സുധീന്ദ്ര തീർഥ സ്വാമിയുടെ ആഗ്രഹപ്രകാരം ജി.എസ്.ബി.സമൂഹം 1971ൽ എറണാകുളം കച്ചേരിപ്പടിയിൽ ആശുപത്രി സ്ഥാപിച്ചതിന്റെ 48ാം വാർഷികത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. എം.ഐ ജുനൈദ് റഹ്മാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും : 0484 4077400, 9605145581