കോലഞ്ചേരി: പ്രധാനമന്ത്റി നരേന്ദ്രമോദിയുടെ ജന്മദിനം രക്തം ദാനംചെയ്തുകൊണ്ട് ഭാരതീയ ജനത യുവമോർച്ച കുന്നത്തുനാട് മണ്ഡലം സമിതി ആഘോഷിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ യുവമോർച്ചയുടെ നൂറോളം പ്രവർത്തകരാണ് രക്തം ദാനം ചെയ്തത്.
മോർച്ച ജില്ലാ പ്രസിഡന്റ് ദിനിൽ ദിനേശ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി മണ്ഡലം കൺവീനർ സി.പി.രവി, എം.ഒ.എസ്.സി മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പ് , മണ്ഡലം പ്രസിഡന്റ് അഭിലാഷ് വാഴക്കുളം, ജില്ലാ സെക്രട്ടറി പ്രദീപ് പുളിമൂട്ടിൽ ,രൂപേഷ് തിരുവാണിയൂർ, ആൽബിൻ സന്തോഷ്; അരുൺ വാഴക്കുളം, ശരത് പാലക്കാമറ്റം, ശ്രീകാന്ത് എസ് കൃഷണൻ, സി.എം.നാസർ, മനോജ് മനക്കേക്കര തുടങ്ങിയവർ സംസാരിച്ചു.