അങ്കമാലി: കേരള സ്റ്റേറ്റ് ബാംബുകോർപ്പറേഷന്റെ നേതൃത്വത്തിൽ സാർവദേശീയ മുളദിനാചരണം നടത്തും. അങ്കമാലിയിലെ കോർപ്പറേഷന്റെ ആസ്ഥാന മന്ദിരത്തിൽ 23 ന് രാവിലെ 11 ന് കെ.എഫ്.ആർ.ഐ ഡയറക്ടർ ശ്യാംവിശ്വനാഥ് ദിനാചരണം ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് അധ്യക്ഷത വഹിക്കും. ബഗീഷിന്റെ മുളയിലുള്ള ചിത്രരചനയും ഉണ്ടാകും.