തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം തെക്കുംഭാഗം ശാഖയുടെയും ശ്രീനാരയണ ധർമ്മപോഷിണി സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനാചരണം ഇന്ന് നടക്കും. തെക്കുംഭാഗം ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ രാവിലെെ 8ന് ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ധർമ്മപതാക വന്ദനവും ഉപവാസവും വൈകീട്ട് ഗുരുദേവ കീർത്തനാലാപനവും നടക്കും.ശ്രീ പുരുഷോത്തമൻ മാമംഗലത്തിന്റെ പ്രഭാഷണവും പ്രസാദ വിതരണത്തോടെ പരിപാടികൾ സമാപിക്കും.