കൊച്ചി : ഹോംസ്റ്റേ, സർവീസ് വില്ല സംരംഭകരുടെ ബിസിനസ് സമ്മേളനം ഈ മാസം 26 മുതൽ 29 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ബിസിനസ് കൂടിക്കാഴ്ചകൾ, ഇടപാടുകാരുമായി യോഗങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (കേരള ഹാറ്റ്സ് ) സ്ഥാപക ചെയർമാനും സംഘാടക സമിതി രക്ഷാധികാരിയുമായ പ്രൊഫ.കെ.വി. തോമസ് പറഞ്ഞു.
26 ന് വൈകിട്ട് അഞ്ചിന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. പ്രൊഫ.കെ.വി. തോമസ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. എം.എൽ.എമാരായ പി.ടി. തോമസ്, വി.ഡി. സതീശൻ, കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, മേയർ സൗമിനി ജെയിൻ, ടൂറിസം സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ ഹോംസ്റ്റേ, സർവീസ് വില്ലകളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ബിസിനസ് മീറ്റുകൾ, ഇടപാടുകരുമായി ആശയവിനിമയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് കോ ഓർഡിനേറ്റർ എം.പി. ശിവദത്തൻ പറഞ്ഞു.