പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂ‌ർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധിദിനം ഇന്ന് ആചരിക്കും. യൂണിയൻ ആസ്ഥാനത്ത് രാവിലെ ഒമ്പതിന് ഗുരുപൂജ, ഒമ്പതരയ്ക്ക് ഗുരുസ്മരണ സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യും.

യൂണിയൻ സെക്രട്ടറി ഹരി വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാർ, വി.എൻ. നാഗേഷ്, വി.പി. ഷാജി, ടി.പി. കൃഷ്ണൻ, ടി.എം. ദിലീപ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി ടി.പി. രാജേഷ്, രാഗം സുമേഷ്, പറവൂർ ടൗൺ ശാഖാ പ്രസിഡന്റ് ഇ.പി. ശശിധരൻ, സെക്രട്ടറി ടി.എസ്. ജയൻ, ടൗൺ വെസ്റ്റ് ശാഖാ സെക്രട്ടറി കെ.എസ്. സലീം തുടങ്ങിയവർ സംസാരിക്കും.