കൂത്താട്ടുകുളം: മഹാസമാധി ദിനം 224-ാം നമ്പർ കൂത്താട്ടുകുളം ശാഖയിൽ ഇന്ന് ആചരിക്കും. രാവിലെ 10.30ന് ഗുരുദേവക്ഷേത്രത്തിൽ സുരേഷ് വൈയ്ക്കം ഗുരുദേവ പ്രഭാഷണം നടത്തും. രാവിലെ 7ന് ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, 9 ന് വനിതസംഘത്തിന്റെ ആഭിമുഖൃത്തിൽ സമൂഹ പ്രാർത്ഥന, ഉപവാസം. പ്രഭാഷണത്തിന് ശേഷം 3.15ന് പൂജാ സമർപ്പണം. തുടർന്ന് പ്രസാദഊട്ട് , കാർഷിക വിളകളുടെ ലേലം.