പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം ഇന്ന് രാവിലെ 8.30 മുതൽ യൂണിയൻ ഗുരുമണ്ഡപത്തിൽ നടക്കും. 10.30 ന് ഉപവാസയജ്ഞം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. സിവിൽ സപ്‌ളൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ സമാധിസന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ അദ്ധ്യക്ഷത വഹിക്കും.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, കമ്മിറ്റിഅംഗം എം.എ രാജു തുടങ്ങിയവർ സംസാരിക്കും. ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു മുഖ്യ കാർമ്മികത്വം വഹിക്കും.