വൈപ്പിൻ: ഞാറയ്ക്കൽ ലിറ്റിൽ ഫ്ളവർ ഹൈസ്‌ക്കൂൾ നേവൽ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾറാലി നടത്തി. പരിസരശുചിത്വ ബോധവത്കരണം ലക്ഷ്യമാക്കി നടത്തിയ റാലി മാനേജർ സി. മേരി ശാലിനി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാന അദ്ധ്യാപിക സി. ജിനി ജോൺ സന്ദേശം നൽകി. സ്റ്റെല്ല കെ. ജോൺ, സെബാസ്റ്റ്യൻ ആന്റണി എന്നിവർ നേതൃത്വം നൽകി.