വൈപ്പിൻ: ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയോഗം എടവനക്കാട് സദ്ഭാവന ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി. കെ അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എസ്. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ 2ന് എറണാകുളത്ത് നടക്കുന്ന പൗരാവകാശ സംരക്ഷണറാലി വിജയിപ്പിക്കുവാൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി പി.എച്ച്. അബൂബക്കർ, എ.എം. സിദ്ദീഖ്, ഇ.കെ. അഷറഫ്, എ.എ. സുധീർ, യൂനസ് മാലിപ്പുറം എന്നിവർ പ്രസംഗിച്ചു.