വൈപ്പിൻ: ചെറായി സെന്റ് മേരീസ് ഓർത്തഡോക്‌സ് സുറിയാനി പളളി വികാരി ഫാ. ടുബി ബേബി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ നിയമപ്രകാരം സ്വീകരിക്കുവാൻ എറണാകുളം റൂറൽ എസ്.പി.ക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ചെറായി പള്ളി മലങ്കര ഓർത്തഡോക്‌സ് സഭയുടെ 1934 ലെ ഭരണഘടന പ്രകാരമുള്ളവർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ജില്ലാ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വികാരി കളക്ടർക്ക് കത്ത് നൽകിയത്.
കോടതി ഉത്തരവ് പ്രകാരം പള്ളി ഭരണത്തിന് ഓർത്തഡോക്‌സ് വിഭാഗത്തിനാണവകാശം. ഇത് സംബന്ധിച്ച് യാക്കോബായ വിഭാഗം നൽകിയ ഹർജികൾ കോടതി തളളിയിരുന്നു.