വൈപ്പിൻ: അയ്യമ്പിള്ളി സർക്കാർ കുടുംബാരോഗ്യകേന്ദ്രം കിടത്തി ചികിത്സ നടത്തുന്ന ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് മെമ്മോറാണ്ടം നൽകാനായി സി.പി.ഐ കുഴുപ്പിള്ളി ലോക്കൽ കമ്മിറ്റി ഒപ്പുശേഖരണം നടത്തി. സി.പി.ഐ. മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി കെ.എസ്. ജയദീപ്, മഹിളാസംഘം സെക്രട്ടറി ജിൻഷ കിഷോർ, കെ.ഐ. കോരത്, കെ.പി. രാഘവൻ, കെ.ആർ. ഹർഷൻ, കെ.എ. ശിവൻ എന്നിവർ പ്രസംഗിച്ചു.