അങ്കമാലി: ആനപ്പാറ പബ്‌ളിക് ലൈബ്രറി ഇന്ന് രാവിലെ 11ന് റോജി.എം.ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. ആനപ്പാറ പ്രസിഡന്റ് പി.വി. പൗലോസ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അംഗത്വം വിതരണം ചെയ്യും. ഫാ. ബേസിൽ പുഞ്ചപുതുശേരി പുസ്തകങ്ങൾ സ്വീകരിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി മുഖ്യാതിഥിയാകും.