tennis
സി.ബി.എസ്.ഇ.ടേബിൾ ടെന്നീസ് ടൂർണമെന്റ് കളമശേരി രാജഗിരി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.വർഗീസ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : സി.ബി.എസ്.ഇ ടേബിൾ ടെന്നീസ് ടൂർണമെന്റ് അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ തുടങ്ങി. കളമശേരി രാജഗിരി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജോൺ ബെർക്ക്മാൻസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ, വൈസ്
പ്രിൻസിപ്പൽ ഫാ. സിബിൻ പെരിയപ്പാടൻ, സി.ബി.എസ്.ഇ ടൂർണമെന്റ് നിരീക്ഷകൻ
ജോസഫ് ചാക്കോ, സ്‌കൂൾ പ്രധാന അദ്ധ്യാപിക വിദ്യ കെ.നായർ, പി.ടി.എ പ്രസിഡന്റ്
അബി ഡേവിഡ്, വൈസ് പ്രസിഡന്റ് നൈജോ അരീയ്ക്കൽ, നാദിയ, ശ്രീപാർവതി എന്നിവർ പങ്കെടുത്തു. 23 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.