മണീട്: ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി രണ്ടാമത് മഹാസമാധി ദിനാചരണം ഇന്ന് മണീട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടക്കും. ഗണപതി ഹോമം ഗുരുപൂജ, ഗിരിജ മഹീന്ദ്രന്റെ ആത്മീയ പ്രഭാഷണം, തുടർന്ന് ശാന്തിയാത്ര, മഹാസമാധി പൂജ, പ്രസാദഊട്ട് , വിശേഷാൽദീപാരാധന എന്നിവയുണ്ടാകും. എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ, സെക്രട്ടറി ബിജു അത്തിക്കാട്ടുകുഴി എന്നിവർ അറിയിച്ചു.