കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് സ്റ്റീരിയോടാക്ടിക് ആൻഡ് ഫംഗ്ഷണൽ ന്യൂറോ സർജറിയുടെ 'സ്റ്റീരിയോകോൺ 2019' വാർഷിക സമ്മേളനം ആരംഭിച്ചു. ഹോട്ടൽ മാരിയറ്റിലാണ് മൂന്ന് ദിവസത്തെ സമ്മേളനം നടക്കുന്നത്.
ലണ്ടനിലെ ഇംപീരിയൽ കോളേജ് കൺസൾട്ടന്റ് ന്യൂറോസർജൻ ഡോ. ദിപാകർ നന്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ദിലീപ് പണിക്കർ, ഡോ. ദുർഗാപൂർണ, ഡോ. സന്ദീപ് വൈശ്യ, ഡോ. ആദിത്യ ഗുപ്ത എന്നിവർ സംസാരിച്ചു. പാർക്കിസൺസ് ഉൾപ്പെടെ ഞരമ്പുകളെ ബാധിക്കുന്ന വിവിധ രോഗങ്ങളുടെ ചികിത്സയിലെ ആധുനിക സമ്പ്രദായങ്ങൾ സമ്മേളനം ചർച്ച ചെയ്യും.