കൊച്ചി: ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജിയുടെ (ഐ.സി.സി) വാർഷിക സമ്മേളനം ഹോട്ടൽ ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ശനി) രാത്രി 8.30 ന് ഉദ്ഘാടനം ചെയ്യും.
ഹൃദയാഘാതം കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടക സമിതി സെക്രട്ടറിയും പാലക്കാട് ലക്ഷ്മി ആശുപത്രി സീനിയർ കാർഡിയോളജിസ്റ്റുമായ ഡോ. പി.ബി. ജയഗോപാൽ പറഞ്ഞു.
ആരോഗ്യ രംഗത്ത് കാൻസറിനേക്കാൾ വലിയ വെല്ലുവിളിയായ ഹൃദയാഘാതം മനസിലാക്കാനും പരിഹാര നടപടികൾ രൂപപ്പെടുത്തുന്നതിനും സമഗ്ര പദ്ധതികൾ ആവശ്യമാണെന്ന് ആദ്യ ദിവസം നടന്ന ചർച്ചകളിൽ വിദഗ്ദ്ധർ അറിയിച്ചു.