മരട്: തീരപരിപാലനനിയമം ലംഘിച്ചുപണിതിട്ടുള്ളനാലുഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഫ്ലാറ്റുടമകൾക്കുണ്ടാകുന്ന നഷ്ടംഫ്ലാറ്റു നിർമ്മാതാക്കളിൽ നിന്നും ഈടാക്കണമെന്നും ഫ്ലാറ്റ് നിർമ്മാണത്തിന് അനുവാദം നൽകിയ "പഞ്ചായത്തു മുനിസിപ്പൽ ഉദ്യോഗസ്ഥർക്കെതിരെയും ബന്ധപ്പെട്ട ഭരണസമിതികൾക്കെതിരെയുംഅന്വേഷിച്ച് നടപടിസ്വീകരിക്കണമെന്ന് സി.പി.ഐ. മരട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസബന്ധിച്ച് 23 ന് വൈകിട്ടു 5 നു നെട്ടൂർ മേല്പാലത്തിനു സമീപം നടക്കുന്ന സായാഹ്ന ധർണ സി.പി.ഐ.ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യും.അഡ്വ.ജയശങ്കർമുഖ്യപ്രഭാഷണംനടത്തും എൻ.ഡി.വാസുദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലോക്കൽ കമ്മിറ്റിയിൽ സി.പി.ഐ. മണ്ഡലം സെക്ടറി പി.വി.ചന്ദ്രബോസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ.ടി.ബി.ഗഫൂർ,ലോക്കൽ സെക്രട്ടറിഎ.ആർ.പ്രസാദ്,അസി:സെക്രട്ടറി പി.ബി.വേണുഗോപാൽ,എ.എം.മുഹമ്മദ്, കെ.എക്സും മാത്തൻ, കെ.ബി. സുബീഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.