കൊച്ചി: ഭരണത്തിലും പരിഷ്കാരങ്ങളിലും സജീവമായി പങ്കെടുക്കുന്ന സ്മാർട്ട് പൗരന്മാരാണ് സ്മാർട്ട് സിറ്റി മിഷന്റെ ഫലപ്രദമായ പ്രവർത്തനത്തിന് ആവശ്യമെന്ന് നഗരവികസന മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം. രാമചന്ദ്രൻ പറഞ്ഞു. സ്മാർട്ട് സിറ്റീസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്ന "സുസ്ഥിര നഗരവികസനം " ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കേരള ഇൻസ്റ്റിറ്റിട്ട്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) ഡയറക്ടർ ഡോക്ടർ ജോയ് ഇളമൺ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്‌പോർട്ട്) പി. ജെ. ഷാജി വാട്ടർ മെട്രോയെ കുറിച്ച് സംസാരിച്ചു. ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി, ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒ.ആർ.എഫ്), സ്കൂൾ ഒഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ ന്യൂഡൽഹി (എസ് .പി. എ), ഇംപാക്റ്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എം.പി.ആർ.ഐ), എന്നിവ കൊച്ചി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചുമായി (സി.പി.പി.ആർ) ചേർന്നാണ് ശില്പശാല നടത്തിയത്.