കൊച്ചി : നാഷണലിസ്റ്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കൗൺസിൽ യോഗം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചെയർപേഴ്‌സൺ ഉഷ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാജി ജെയിംസ് കുന്നപ്പള്ളി, ഫെബി ചെറിയാൻ, ആന്റണി മണവാളൻ, അയൂബ് മേലേടത്ത്, ബിജി മണ്ഡപം, ജാൻസി ജോർജ്, സുധീഷ് നായർ, മുരളി പീഠികകണ്ടി, ബിജു നാരായണൻ, കെ. ബിനുമോൻ, എച്ച്. ഷംസുദീൻ, ഷഹിൻ നരിക്കുനി ,ഫ്ലമിൻ ഒലിവർ, ജോയി എളമക്കര, വള്ളിക്കോട് കൃഷ്ണകുമാർ, ഗീത ബാലചന്ദ്രൻ, ഷക്കീല മറ്റപ്പള്ളി, തോമസ് സഖരിയ എന്നിവർ പ്രസംഗിച്ചു.