murali
ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി .വി മുരളീധരനുമായി എൻ.ആർ.ഐ.സ് ഒഫ് കുവെെറ്റ് സംഘടനാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തുന്നു.

കൊച്ചി : ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി എൻ.ആർ.ഐസ് ഒഫ് കുവെെറ്റ് സംഘടനാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. വിദേശഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സാമ്പത്തിക മാന്ദ്യം മൂലം ജോലി നഷ്ടപ്പെട്ട് സ്വദേശത്തേക്ക് പോകുന്നവരുടെ കുടുംബങ്ങൾക്കുള്ള പുനരധിവാസം, കുട്ടികളുടെ പഠനത്തിനുള്ള ഫീസ് ഇളവ് തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. തൊഴിൽ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ പല കമ്പനികളും ശ്രമിക്കുന്നതും ജോലിക്കാരെ വഞ്ചിക്കുകയും ചൂഷണം ചെയ്യുന്നതും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാരുമായി ചർച്ചചെയ്ത് . ഇക്കാര്യങ്ങളിൽ സത്വര നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ജയകൃഷ്ണക്കുറുപ്പ്, ഹരി ബാലരാമപുരം, രമേഷ് പിള്ള, ജിനേഷ് ജീവുലൻ , കൃഷ്ണകുമാർ, അശോക് പാഞ്ചാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.