kt-jaleel
ഫിസാറ്റിൽ സംസ്ഥാന സർക്കാരിന്റെ സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെയും മൾട്ടീമീഡിയ അക്കാദമിയുടെയും അസാപ്പിന്റെയും നേതൃത്വത്തിലുള്ള വിവിധ കോഴ്സുകളുടെ ഉത്‌ഘാടനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ ടി ജലീൽ

അങ്കമാലി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ മുൻപന്തിയിൽ എത്തിനില്ക്കുന്നത് കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ വലിയ അടയാളമാണന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽപറഞ്ഞു. അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ സംസ്ഥാന സർക്കാരിന്റെ സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെയും മൾട്ടീമീഡിയ അക്കാദമിയുടെയും അസാപ്പിന്റെയും നേതൃത്വത്തിലുള്ള വിവിധ കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം സർട്ടിഫിക്കറ്റുകൊണ്ടു മാത്രം ഉയർന്ന ജോലികിട്ടുന്ന കാലം കഴിഞ്ഞു. കഴിവ് തെളിയിക്കുന്നവർക്ക് മാത്രമേ വിജയിക്കാനാകൂ. കേരളത്തിലെ150 ഓളം സ്വകാര്യ എൻജിനിയറിംഗ് കോളേജുകളിൽ 25 ഓളം മാത്രമേ റാങ്കിംഗിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി ടി പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. .

കോഴ്സുകളുടെ ധാരണാ പത്രം ഫിസാറ്റ് ചെയർമാൻ ഡോ. പോൾ മുണ്ടാടൻ സംസ്ഥാന അസാപ്പ് ജോയിൻറ് ഡയറക്ടർ ഫ്രാൻസിസ് പി.വിക്ക് കൈമാറി. സി ആപ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ റഹ്മാൻ, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ , ഫിസാറ്റ് വൈസ് ചെയർമാൻ വി.എസ് പ്രദീപ് , ട്രഷറർ സച്ചിൻ ജേക്കബ് പോൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഇ.കെ രാജവർമ , ജോർജ് സി.ചാക്കോ , പാപ്പച്ചൻ തെക്കേക്കര , രാജ നാരായണൻ വി.എം , അബ്ദുൽ നാസർ എം.പി , സേവിയർ ഗ്രിഗറി ,കെ.ടി തോമാച്ചൻ , പ്രിൻസിപ്പൽ ഡോ ജോർജ് ഐസക് , വൈസ് പ്രിൻസിപ്പൽ ഡോ.സി. ഷീല , അക്കാഡമിക് ഡയറക്ടർ ഡോ.കെ.എസ്.എം പണിക്കർ , ഡീൻ ഡോ.സണ്ണി കുര്യാക്കോസ് , സ്പാർക് വിഭാഗം മേധാവിയും സി.ഇ.ഓയുമായ പ്രൊഫ. ജിബി വർഗീസ് , പി.ടി.എ പ്രസിഡന്റ് സുനിൽ മേനോൻ , സ്പാർക് ചീഫ് ടെക്നിക്കൽ ഓഫീസർ പ്രൊഫ. ടോം ആന്റോ തുടങ്ങിയവർ സംസാരിച്ചു.