കൊച്ചി: പാലാരിവട്ടം പാലം പുനർനിർമ്മാണം പൂർണമായും ദേശീയപാത അതോറിട്ടിയെ ഏൽപ്പിക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആം ആർദ്മി പാർട്ടി ആവശ്യപ്പെട്ടു. ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഒഴിഞ്ഞു നിൽക്കാനാവില്ല. യോഗത്തിൽ എറണാകുളം പാർലമെന്റ് കൺവീനർ ഷകീർ അലി, സിസിലി ജോസ്, ഫോജി ജോൺ എന്നിവർ സംസാരിച്ചു.