മൂവാറ്റുപുഴ: ജനകീയ കലാസാംസ്കാരികവേദി ജ്വാലയുടെ മിനി ഓഡിറ്റോറിയം ഇന്ന് വൈകിട്ട് 6 ന് സംവിധായകൻ അരുൺബോസ്, തിരക്കഥാകൃത്ത് മൃദുല എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ജ്വാല പ്രസിഡന്റ് ജോണി മെതിപ്പാറ അദ്ധ്യക്ഷത വഹിക്കും. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ് നമ്പ്യാപറമ്പിൽ, പഞ്ചായത്ത് അംഗം ജോസ് പെരുമ്പിള്ളിക്കുന്നേൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വർഗീസ്, പ്രോഗ്രാം കൺവീനർ ഒ.എം. ജോർജ്, സെക്രട്ടറി ജയിംസ് ജോർജ് എന്നിവർ പ്രസംഗിക്കും. ലോകനാടകവേദി അവതരിപ്പിക്കുന്ന മത്തായിയുടെ മരണം, സൂക്ഷിക്കുക പരിധിക്ക് പുറത്തു പോകരുത് എന്നീ നാടകങ്ങളും അരങ്ങേറും. തുടർന്ന് നാടകചർച്ചയും നന്മ വാഴക്കുളം മേഖല അവതരിപ്പിക്കുന്ന സംഗീതപരിപാടിയും നടക്കും.