കൊച്ചി: ശ്രീനാരായണഗുരുദേവന്റെ 92ാമത് മഹാസമാധി ദിനം എസ്.എൻ.ഡി.പി യോഗം ശാഖയുടെയും വിവിധ പോഷകസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്ന് നാടെങ്ങും ഭക്ത്യാദരപൂർവം ആചരിക്കും. ഇതിന്റെ ഭാഗമായി ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, ഉപവാസം തുടങ്ങി വിവിധ പരിപാടികൾ നടക്കും.

●അയ്യപ്പൻകാവ് ശ്രീനാരായണധർമ്മസമാജം സമാധിദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9.30 ന് ക്ഷേത്രം മേൽശാന്തി പി.എ.സുധിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ, ശ്രീനാരായണധർമ്മ സമാജം (എസ്.എൻ.ഡി) പ്രസിഡന്റ് ടി.കെ.സുരേഷ്‌ബാബു അദ്ധ്യക്ഷനാകും. സെക്രട്ടറി ഐ.ജി.ചന്ദ്രബാബു സ്വാഗതം പറയും.രാവിലെ പത്തിന് ആരംഭിക്കുന്ന ഉപവാസയജ്ഞം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉദ്‌ഘാടനം ചെയ്യും.പൂയ്യപ്പിള്ളി തങ്കപ്പൻ , രാജേഷ് ബോൾഗാട്ടി എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 3.20 ന് ഉപവാസം സമാപിക്കും. അസി.സെക്രട്ടറി പ്രദീപ് നാരായണൻ നന്ദി പറയും. വൈകിട്ട് 6.30 ന് ദീപക്കാഴ്ച.

●സെൻട്രൽ ശാഖ എസ്.എൻ.ഡി.പി യോഗം എറണാകുളം ഗുരുസമാധി ദിനാചരണവും ഉപവാസ യജ്ഞവും കളത്തിപ്പറമ്പ് റോഡ് ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസിയിൽ നടക്കും.മേയർ സൗമിനി ജെയിൻ ഉദ്‌ഘാടനം ചെയ്യും.

●എ​സ്.​ഡി.​പി.​വൈ​ ​യി​ൽ​ ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​​ ​ശ്രീ​ധ​ർ​മ്മ​ ​പ​രി​പാ​ല​ന​ ​യോ​ഗ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​ന​ട​ക്കും.​പു​ല​ർ​ച്ചെ​ ​ഗു​രു​പൂ​ജ,​ ​സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന​ ​രാ​വി​ലെ​ 9​ ​ന് ​പ്ര​സി​ഡ​ന്റ് ​എ.​കെ.​ ​സ​ന്തോ​ഷ് ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​തു​ട​ർ​ന്ന് ​ഗു​രു​ദേ​വ​ ​മ​ണ്ഡ​പ​ത്തി​ൽ​ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളു​ടെ​ ​സം​ഗീ​താ​വി​ഷ്ക്കാ​രം​ ​ബി​ബി​ൻ​ ​മാ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കും.11​ ​മു​ത​ൽ​ ​സ​മൂ​ഹ​സ​ദ്യ.

●എസ്.എൻ.ഡി.പി യോഗം 1103 ാം നമ്പർ ശാഖയിൽ രാവിലെ 5.30 ന് ഗുരുപൂജ, 9 മുതൽ 3 വരെ ഉപവാസയജ്ഞം, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്യും. യോഗം കൗൺസിലർ വിജയൻ പടമുഗൾ , അസി.സെക്രട്ടറി എൻ.ഡി.അഭിലാഷ്, അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എൽ.സന്തോഷ് ,കെ.എൻ.ബാലാജി, ഗുരുദർശന പഠനകേന്ദ്രം ടി.ഇ. പരമേശ്വരൻ മാസ്റ്റർ, ക്ഷേത്രം മേൽശാന്തി സജീവൻ എന്നിവരുടെ പ്രഭാഷണം . ഗുരുദേവകൃതികളുടെ ആലാപനം. വൈകിട്ട് 3.30 ന് മഹാസമാധി പൂജ, വൈകിട്ട് 6.30 ന് ദീപക്കാഴ്ച

ചോറ്റാനിക്കര: എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 1798 കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയിൽ ഗുരുദേവന്റെ മഹാസമാധി ദിനാചരണം രാവിലെ 9ന് ഗുരുപൂജയും തുടർന്ന് ഉപവാസപ്രാർത്ഥന യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും .എ.ജി.എം കോളേജ് പ്രിൻസിപ്പൽ ഡോ: ഗിരിജപ്രസാദ് മുഖ്യപ്രഭാഷണം നടത്തും പ്രൊഫ: പി.എ.അപ്പുക്കുട്ടൻ ,സഭാപ്രസിഡന്റ് എൻ.സി.ദിവാകരൻ ,സെക്രട്ടറി സി.കെ.രാജേന്ദ്രൻ ,വനിതാസംഘം പ്രസിഡന്റ് സുബോധിനി ദിവാകരൻ,സെക്രട്ടറി വിജയമ്മ എന്നിവർ സമാധിദിനസന്ദേശം നൽകും. തുടർന്ന് വനിതാസംഘം ,മൈക്രോ ,കുടുംബയൂണിറ്റുകൾ നയിക്കുന ,ഉപവാസപ്രാർത്ഥന ഉച്ചകഴിഞ്ഞ് 2.45ന് മഹാഗുരുപൂജ ,3.30ഉപവാസം സമാപനം ,6ന് ദീപാരാധനയും നടക്കും.

●കാ​ഞ്ഞി​ര​മ​റ്റം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ശാ​ഖാ​ ​ന​മ്പ​ർ​ 1804​ ​സൗ​ത്തി​ൽ​ ​രാ​വി​ലെ​ 6​ ​ന് ​ഗു​രു​പൂ​ജ​യ്ക്ക് ​ശേ​ഷം​ 9​ന് ​ഉ​പ​വാ​സ​പ്രാ​ർ​ത്ഥ​ന​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ​:​ ​എ​സ്.​ഡി.​സു​രേ​ഷ്ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും​ ,​ശാ​ഖാ​പ്ര​സി​ഡ​ന്റ് ​എം.​ആ​ർ.​ഷി​ബു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​രാ​വി​ലെ​ 10​ന് ​സ​ജി​ച​ക്കും​ങ്ക​ൽ​ ​ഇ​ടു​ക്കി​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും​ .12​ന് ​പ്രാ​ർ​ത്ഥ​ന​ ,​ഉ​ച്ച​യ​ക്ക് ​എ.​ആ​ർ.​മോ​ഹ​ന​ൻ​ ​ആ​മ്പ​ല്ലൂ​രി​ന്റെ​ ​പ്ര​ഭാ​ഷ​ണ​ത്തെ​ ​തു​ട​ർ​ന്ന് 2.30​ ​ന് ​ക​ല​ശാ​ഭി​ഷേ​കം​ ,3.20​ന് ​മ​ഹാ​സ​മാ​ധി​പൂ​ജ​ ​യ്ക്ക് ​ശേ​ഷം​ ​ഗു​രു​പ്ര​സാ​ദ​വി​ത​ര​ണം​ ​വൈ​കി​ട്ട് 6​ന് ​ദീ​പാ​രാ​ധ​ന​ ​ദീ​പാ​കാ​ഴ്ച.

ഉദയംപേരൂർ: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം എസ്.എൻ.ഡി.പി ശാഖായോഗത്തിൽ ഇന്ന് രാവിലെ 8 ന് ഗുരുപൂജ,​ ഗുരുദേവ കൃതികളുടെ ആലാപനം,​ ഉപവാസവും ഡോ.ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. കോട്ടയം ശ്രീശാരദാംബ ടീൻസിന്റെ 'സമാധിഗാനത്തിലെ ജ്ഞാനസൂര്യൻ',​ സമൂഹ പ്രാർത്ഥനയും വൈകിട്ട് 3.30ന് മഹാസമാധിപൂജ,​ പ്രസാദവിതരണം,​ 6.30 ന് 17 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ മെയിൻ റോഡ്,​ എം.എൽ.എ റോഡ്,​ കുടുംബ യൂണിറ്റുകളുടെ പരിധിയുള്ള റോഡുകളുടെ ഇരുവശവും ശാഖാതിർത്തി മുഴുവൻ സമ്പൂർണ്ണ ദീപക്കാഴ്ച നടക്കും.

#തെക്കൻപറവൂർ: എസ്.എൻ.ഡി.പി യോഗം തെക്കൻപറവൂർ ശാഖയിലെ വേണുഗോപാല ക്ഷേത്രത്തിൽ മഹാസമാധിയോടനുബന്ധിച്ച് രാവിലെ 6 മണിക്ക് വിശേഷാൽപൂജകൾ,​ 7.45 ന് ഗുരൂപജ,​ സമൂഹ പ്രാർത്ഥന. 9 ന് ഉപവാസം ശാഖായോഗം പ്രസിഡന്റ് പി.വി. സജീവ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ശേഷാദ്രിനാഥൻ സ്വാഗതവും വിപിൻഷാൻ കെ.എസ്. മുഖ്യപ്രഭാഷണം നടത്തും. 3.30 ന് മഹാസമാധി പൂജ,​ വൈകിട്ട് 7 ന് ദീപാരാധന,​ ദീപക്കാഴ്ച.