മൂവാറ്റുപുഴ: കെ എസ് ടി എംപ്ലോയീസ് സംഘ് ( ബിഎം എസ്) എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷൻ ബി എം എസ് മേഖല കാര്യാലയത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് അനീഷ് എ. ശശി അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി കെ.വി.മധുകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.എസ്. വേണുഗോപാൽ ( പ്രസിഡന്റ്), അനീഷ് എ. ശശി ( വർക്കിംഗ് പ്രസിഡന്റ് ), രാജേഷ് എ.എൻ, അനിൽകുമാർ, ശ്യാംകുമാർ ( വെെസ് പ്രസിഡന്റുമാർ), എം.ആർ. രമേഷ് കുമാർ ( സെക്രട്ടറി ), രവികുമാർ കെ.എ, സി.എൻ. സുധേഷ്, എൽദോസ് മാത്യു ( ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് ജി.നായർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.